VEERIMBRAM MAHALL JAMATH

പ്രവാസി സംഗമം

ദാറുൽ ഹിദായ പ്രവാസി സംഗമം സംഘടിപ്പിച്ചു
 
എകരൂൽ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയർ സ്ഥാപനമായ കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയിൽ പ്രവാസി സംഗമം  സംഘടിപ്പിച്ചു. ദാറുൽ ഹിദായയുടെ ജി.സി. സി രാജ്യങ്ങളിലെ കമ്മിറ്റി ഭാരവാഹികളായ അസീസ് പുത്തൂർ, സാദിക്ക് ജാറംകണ്ടി, ഷംസു അത്തിക്കോട് (അജ്മാൻ), ഷാഫി ഇയ്യാട് (റാസൽഖൈമ), സഫീർ ജാറംകണ്ടി (ഷാർജ), അനസ് കാവിൽ (ദുബൈ), അബ്ദുൽഗഫൂർ എസ്റ്റേറ്റ്മുക്ക് (റിയാദ്), മഹമൂദ് അത്തോളി (ഹായിൽ), മുഹമ്മദ് അലി ഇയ്യാട് (ദമാം), കെ.ടി മുഹമ്മദ് (ജിദ്ദ), മിർഷാദ ്(ഖത്തർ), മുഫീദ് (ബഹ്‌റൈൻ) എന്നിവരാണ്   സംഗമത്തിൽ പങ്കെടുത്തത്. പി.വി മൂസ മുസ്‌ലിയാർ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ദാറുൽഹിദായ സെക്രട്ടറി ടി.പി മുഹമ്മദ് അധ്യക്ഷനായി. ആടമ്പ്ര അബ്ദുൽഖാദർ ഹാജി, ആഷിക് റഹ്മാനി, ടി.പി.സി താരിക്ക് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.


പടം: കുട്ടമ്പൂർ ദാറുൽ ഹിദായയിൽ സംഘടിപ്പിച്ച പ്രവാസി സംഗമം പി.വി മൂസ മുസ്‌ലിയാർ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.